വിവാഹ അഭ്യർത്ഥന നിരസിച്ചു ; 38 കാരിയ്ക്കു നേരെ 32 കാരന്റെ കത്തിയാക്രമണം

വൈക്കം: വൈക്കത്ത് യുവതിക്ക് നേരെ യുവാവിന്റെ കത്തിയാക്രമണം. എടയ്ക്കാട്ടുവയല്‍ കൈപ്പട്ടൂര്‍ കാരിത്തടത്തില്‍ വീട്ടില്‍ ജിനീഷാണ് (32) യുവതിയെ ആക്രമിച്ചത്. ബ്രഹ്മമംഗലം ചാലിങ്കല്‍ ചെമ്പകശേരില്‍ വീട്ടില്‍ മഞ്ജുവിനാണ് (38) പരിക്കേറ്റത്. ജൂലായ് 22 വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. വൈക്കം ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം.

യുവാവിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നണ് 38 കാരിയെ ജിനീഷ് ആക്രമിച്ചതെന്നാണ് വിവരം. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ് യുവതി. ഇവരോട് ജിനീഷ് പല തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നാണ് വിവരം. ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് ഇവരെ ആക്രമിക്കുകയായിരുന്നു.

കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. നട്ടെല്ലിനു താഴെയാണ് മഞ്ജുവിന് കുത്തേറ്റത്. യുവതിയെ പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിനീഷിനെ പിന്നീട് തലയോലപ്പറമ്പ് പൊലീസ് പിടികൂടി. കോടതിയില്‍ ഹാജറാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →