കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുഖ്യ പ്രതി ഇബ്രാഹിം പുല്ലാട്ടിലിനെ റിമാന്‍ഡ് ചെയ്‌തു. ബെംഗളൂരുവിലെ സമാന്തര എക്‌സ്‌ചേഞ്ച് കേസില്‍ റിമാന്‍ഡിലായിരുന്ന ഇബ്രാഹിമിനെ 2021 ജൂലൈ 23ന് പുലര്‍ച്ചെയാണ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം കോഴിക്കോട്ടെത്തിച്ചത്.
കോഴിക്കോട്ടെയും ബെംഗളൂരുവിലെയും സമാന്തര എക്‌സ്‌ചേഞ്ചിന്റെ സൂത്രധാരകന്‍ ഇബ്രാഹിം ആണെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്നുമാസം മുമ്പാണ് ബെംഗളൂരുവില്‍ ഇയാള്‍ അറസ്‌റ്റിലായത്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം ഉടന്‍ തന്നെ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങും