‘പിടികിട്ടാപ്പുള്ളി’ സെക്കന്റ് ലുക്ക്‌ പുറത്ത്‌

നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. അഹാന കൃഷ്ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത് 

സുമേഷ് വി റോബിൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലാലു അലക്സ്, ബൈജു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. അജോയ് സാമുവൽ ഛായാഗ്രാഹണം നിർവഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാർ, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന.

Share
അഭിപ്രായം എഴുതാം