ഭരതനും ശ്രീവിദ്യയും തമ്മിലുള്ള കടുത്ത പ്രണയത്തിലെ ഹംസം ആയിരുന്നു താനെന്ന് ലളിത…

അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ഏറെ ആകർഷിച്ച നടി ശ്രീവിദ്യയും സംവിധായകൻ ഭരതനും തമ്മിൽ അടുത്ത ബന്ധമായിരുന്നു. സിനിമയിലെ പോലെ തന്നെ ഉദ്യോഗജനകമായിരുന്നു ഇവരുടെ അന്നത്തെ പ്രണയവും. അക്കാലത്ത് ഭരതന്റെ സിനിമകളിലെല്ലാം ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ടായിരുന്നു.

ഭരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തിന് നടുവിലുള്ള ഒരു ഹംസത്തെ പോലെയായിരുന്നു താനെന്ന് ലളിത വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ വീട്ടിൽ വരാറുള്ള ഭരതൻ ശ്രീവിദ്യയെ ഫോൺ വിളിച്ചിരുന്നത് അവിടെ വെച്ചായിരുന്നു. പിന്നീട് ഇവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുകയും അവർ തമ്മിൽ അകലുകയും ആയിരുന്നു എന്ന് ലളിതക്ക് അറിയാമായിരുന്നു. ഒടുവിൽ ശ്രീവിദ്യയുമായുള്ള പ്രണയത്തിന് ഹംസമായി നിന്ന ലളിതയെ ഭരതൻ തന്റെ ജീവിതസഖിയാക്കി.

ശ്രീവിദ്യ ഏറ്റവും കൂടുതൽ പ്രണയിച്ചത് ഭരതനെയായിരിക്കുമെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ജോൺപോൾ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ലളിതയുമായുള്ള വിവാഹശേഷവും ശ്രീവിദ്യയെ ഭരതൻ പ്രണയിച്ചിരുന്നെന്ന് ലളിത പറഞ്ഞു.

വിവാഹശേഷവും ഭരതേട്ടനും ശ്രീവിദ്യയും പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ എനിക്ക് കരയാനേ കഴിഞ്ഞുള്ളൂ. അന്ന് മകനായ സിദ്ധാർത്ഥനെ അവർ വളർത്താം എന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ ആവശ്യമില്ല ഇവിടെയുള്ളത് ഇവിടെ തന്നെ മതിയെന്നു പറഞ്ഞു.

അവരുടെ കയ്യിൽ നിന്ന് അല്ലേ എനിക്ക് കിട്ടിയത്. അതുകൊണ്ട് പൊസസീവ്നെസ് ഒന്നും തോന്നിയിട്ടില്ല. അങ്ങോട്ട് പോയാലും പ്രശ്നമില്ല. മറ്റുള്ളവർ പറഞ്ഞു അറിയാൻ ഇടവരരുത് എന്ന കാര്യം പറഞ്ഞിരുന്നു എന്നും എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായ മനസ്സോടെയാണ് അദ്ദേഹത്തിനൊപ്പം ജീവിച്ചത് എന്നും ലളിത പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →