പരിഹാസം സഹിക്കാനാവാതെ ലിംഗമാറ്റം നടത്തുന്ന തങ്ങളെ എന്തിനു പരിഹസിക്കുന്നു എന്ന ചോദ്യവുമായി ട്രാൻസ്ജെൻഡറുകളുടെ അധിക്ഷേപിക്കുന്ന സമൂഹത്തിനു നേരെ അഞ്ജലി അമീർ. ഇതിനെക്കുറിച്ചുള്ള അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പൂർണ്ണരൂപം ഇങ്ങനെ.
ഹിജഡ, ചാന്തുപൊട്ട്, ഒൻപത്, ഒസ്സു, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, അങ്ങനെ ഇങ്ങനെ അത് ഇത് എന്നൊക്കെ പല പേരുകൾ വിളിച്ചു നിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ രണ്ടും കൽപ്പിച്ച് ലിംഗമാറ്റ സർജറിക്ക് വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതിനുശേഷവും കടുത്ത പരിഹാസങ്ങളും പീഡനങ്ങളും മാത്രമാണ് ഞങ്ങൾക്ക് കിട്ടുന്നത്.
സമൂഹമേ, സ്വൈര്യമായും സമാധാനമായും ഈ ലോകത്ത് ജീവിച്ചു മരിക്കാനുള്ള അവകാശം ഞങ്ങൾക്കില്ലേ.