കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ വില്ലേജിലെ ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് അവര്‍ അപേക്ഷിക്കാതെ തന്നെ 60,000 രൂപയുടെ പ്രളയ ദുരിതാശ്വാസ ധനസാഹയമെത്തിയതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഉത്തരവിട്ടു. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോഴിക്കോട് ജില്ലാ കളക്ടറില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലാന്റ് റവന്യു കമ്മീഷറെ ചുമതലപ്പെടുത്തുകയും ചെയ്തു.