തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാൻ ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യും: എം. വി. ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാർഷിക അവലോകനത്തിൽ ഗസറ്റഡ് കാറ്റഗറിയിൽ പട്ടികവർഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു. തുടർന്നാണ് പ്രത്യേക നിയമനം നടത്താൻ സാധിക്കുന്ന വിധത്തിൽ രണ്ട് തസ്തികകൾ സംവരണം ചെയ്തത്. എല്ലാ മേഖലകളിലും പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അർഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →