എറണാകുളം: ജില്ലാ സിവിൽ സ്റ്റേഷനിലെയും അനുബന്ധ ഓഫീസുകളിലെയും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ച് ശാസ്ത്രീയ പുന: ചംക്രമണത്തിനായി കൈമാറി. 23 സർക്കാർ ഓഫീസുകളിൽ നിന്നായി ശേഖരിച്ച 4 ടൺ ഇലക്ട്രാണിക് മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ജില്ലാ കളക്ടർ ജാഫർ മാലിക് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാശുചിത്വമിഷൻ്റെയും ഹരിത കേരളം മിഷന്റെ യും നേതൃത്വത്തിലാണ് സർക്കാർ ഓഫിസുകളിൽ നിന്ന് ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളടക്കമുള്ള ഇ മാലിന്യങ്ങൾ ശേഖരിച്ചത്. ക്ലീൻ കേരള കമ്പനി ഇ മാലിന്യങ്ങൾ കിലോയ്ക്ക് 15 രൂപ നിരക്കിൽ ഓഫീസുകൾക്ക് നൽകും.
ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി എച്ച് ഷൈൻ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.