ടൈഗർ 3 യുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു

കോവിഡ് കാരണം നിർത്തിവച്ചിരുന്ന സൽമാൻ ഖാൻ കത്രീന കൈഫ് ചിത്രമായ ടൈഗർ ത്രീ യുടെ ചിത്രീകരണം യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ വീണ്ടും ആരംഭിച്ചു. ചിത്രീകരണത്തിന്റ ഒരു ചിത്രം പോലും പുറത്തുവരാതിരിക്കാൻ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സൽമാൻ ഖാന്റെയും കത്രീനയുടെയും ഫിറ്റ്നസ് പരീക്ഷിക്കുന്നത് ആകും ഈ ചിത്രീകരണം എന്നും വിദേശത്ത് ചിത്രീകരിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നും സൽമാൻ ഈ ചിത്രത്തിനായി ഇതുവരെ കാണാത്ത ശരീരഭംഗിയുള്ള രൂപമാണ് ഒരുക്കുന്നതെന്നുമുള്ള വിവരങ്ങൾ പുറത്തു വരുന്നു.

കത്രീനയുടെ രൂപത്തെ പറ്റി വിവരങ്ങളൊന്നും പുറത്ത് വരാത്തതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടെന്നാണ് ചില സ്രോതസ്സുകൾ പറയുന്നത്. ആക്ഷൻ ചിത്രമായ ടൈഗർ 3 എന്ന ചിത്രത്തിനായി സംവിധായകൻ മനീഷ് ശർമ ഞെട്ടിക്കുന്നതും വളരെ അപകടമേറിയതുമായ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ടൈഗർ ആക്ഷൻ സിനിമ സീരീസിലെ മൂന്നാം ഭാഗമാണ്
സൽമാൻ ഖാനും കത്രീന കൈഫും താരങ്ങളായി കൊണ്ടുള്ള ടൈഗർ 3. ഇതിൻറെ ആദ്യ ചിത്രം കബീർഖാൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ഏക് താ ടൈഗറും രണ്ടാം ഭാഗം അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ ടൈഗർ സിന്ദാ ഹേ യുമാണ്.

Share
അഭിപ്രായം എഴുതാം