ന്യൂഡൽഹി: കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിൽ മരിച്ചതായി കേന്ദ്ര സർക്കാർ. 70 വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ മരണം നടന്നത് സൗദി അറേബ്യയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസഭയിലാണ് 23/07/21 വെളളിയാഴ്ച കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കണക്കുകൾ വെളിപ്പെടുത്തിയത്. ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനും സംസ്കാരിക്കാനും ധനസഹായം ആവശ്യപ്പെട്ടവർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിച്ച് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
34 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലുള്ള ആളുകൾ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചുവെന്ന യുഎസ് റിസർച്ച് ഗ്രൂപ്പിന്റെ പഠനം കണക്കുകൾ ഊതി പെരുപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.