ന്യൂഡല്‍ഹി: പ്രതിരോധ സേവന മേഖലയില്‍ സമരങ്ങള്‍ നിരോധിക്കുന്നിനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ദ എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസസ് ബില്‍ -2001 അവതരിപ്പിച്ചത്. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനെ വിഭജിച്ച് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴു പൊതുമേഖലാ സ്ഥാപനങ്ങളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനെതിരേ തൊഴിലാളി യൂണിയനുകള്‍ സമരത്തിനു നോട്ടീസ് നല്‍കിയതോടെയാണു തടയാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. സൈന്യത്തിന് തടസമില്ലാതെ ആയുധങ്ങളും വെടിക്കോപ്പുകളും ലഭ്യമാക്കേണ്ടതിന്റെ അനിവാര്യതയാണു നിയമനിര്‍മാണത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതിരോധ സേവന മേഖലയില്‍ സമരനിരോധന ബില്ലുമായി കേന്ദ്രം
