സ്ഥാപനിത്തിലെ കാറും പതിനായിരം രൂപയുമായി ജീവനക്കാരന്‍ കടന്നു

മാവേലിക്കര : ഓലകെട്ടിയമ്പലത്തെ സര്‍വീസ്‌ സ്‌റ്റേഷനില്‍ പെയിന്റടിക്കാന്‍ നല്‍കിയ കാറും 10,000രൂപയുമായി ജീവനക്കാരന്‍ മുങ്ങി. നടരാജന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിളളതാണ്‌ വര്‍ക്കഷോപ്പ്‌. തഴക്കര മണലിക്കാട്ടില്‍ ഷിനില്‍ കുര്യന്റെ ഉടമസ്ഥതയിലുളള കെ.എല്‍. 23കെ -654 നമ്പരിലുളള കാറാണ്‌ സര്‍വീസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ മോഷ്‌ടിച്ച്‌ കടന്നുകളഞ്ഞത്‌. കാര്‍ പെയിന്റടിക്കാനായി സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുനന്താണ്.

സ്ഥാപനത്തിലെ ജീവനക്കാരന്‍ കരുനാഗപ്പളളി കോഴിക്കോട്‌ സ്വദേശി സജിനാണ്‌ മോഷ്‌ടാവെന്ന്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. രാത്രിയില്‍ താഴ്‌ തകര്‍ത്ത്‌ അകത്തുകടന്ന്‌ കൗണ്ടറില്‍ നിന്ന്‌ 10,000രൂപ അപഹരിച്ചശേഷം താക്കോല്‍ എടുത്ത്‌ കാറുമായി പോകുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌. സര്‍വീസ്‌ സ്‌റ്റേഷനിലെ കമ്പിപ്പാര ഉപയോഗിച്ചാണ്‌ മേശയുടെ താഴ്‌ തകര്‍ത്തത്‌. വര്‍ക്കഷോപ്പ്‌ ഉടമ നടരാജന്‍ കായം കുളം പോലീസില്‍ പരാതി നല്‍കി.

Share
അഭിപ്രായം എഴുതാം