തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു

തിരുവനന്തപുരം: പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി വിജയിക്കണമെങ്കിൽ കാർഷിക മേഖലയിലേക്ക് പരമാവധി പേരെ ആകർഷിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
നമുക്ക് ആവശ്യമുള്ള വിഭവങ്ങൾ ഇവിടെത്തന്നെ വളർത്തിയെടുക്കാൻ കഴിയണം. കൃഷി ഭൂമിയിൽ പണിയെടുക്കുന്നവർക്ക് ആവശ്യമായ അംഗീകാരം നൽകണം. മനുഷ്യന്റേയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് കൃഷി ആവശ്യമാണ്. ഓരോ കൊച്ചു കുട്ടിയെയും കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം