കോഴിക്കോട്: കൊയിലാണ്ടിയിലും കല്ലാച്ചിയിലുമുള്ള ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടറുകൾ നൽകി. കമ്പ്യൂട്ടറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി സ്ഥാപനങ്ങൾക്ക് കൈമാറി. രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഒമ്പത് പുതിയ കമ്പ്യൂട്ടറുകളാണ് വാങ്ങി നൽകിയത്.
എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള 60 വിദ്യാർത്ഥികൾക്കാണ് ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടി ലെ ദ്വിവത്സര ഡിപ്ലോമ കോഴ്സിന് പ്രവേശനത്തിന് അവസരമുള്ളത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു.