ചൂണ്ടയിടുന്നതിനിടെ കായലില്‍ വീണ്‌ യൂവാവിന്‌ ദാരുണാന്ത്യം

ആലപ്പുഴ : മീന്‍പിടിക്കാന്‍ ചൂണ്ടയിടുന്നതിനിടയില്‍ യുവാവ്‌ കായലില്‍ വീണ്‌ മരിച്ചു. ഹരിപ്പാട്‌ കുമാരപുരം സ്വദേശി ഷിജാര്‍(45) ആണ് മരിച്ചത്‌. ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന്‌ സമീപത്താണ്‌ അപകടം. 2021 ജൂലൈ 18 ഞായറാഴ്‌ച രാത്രി ചൂണ്ട ഉപയോഗിച്ച മീന്‍ പിടിക്കുന്നതിനിടയില്‍ ഷിജാര്‍ കായലിലേക്ക്‌ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യ തൊഴിലാളികള്‍ കരയില്‍ എത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
അഭിപ്രായം എഴുതാം