ആലപ്പുഴ: കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത് ഒഴിവാക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുമായി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. കുട്ടികളുമായി കടകൾ സന്ദർശിക്കുന്ന പ്രവണത വർധിച്ചു വരുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. കുട്ടികളും പ്രായമായവരും ഗർഭിണികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത്  ഒഴിവാക്കണം. പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി വ്യാപാര സ്ഥാപനങ്ങളും മറ്റും സന്ദർശിച്ചാൽ രക്ഷിതാക്കൾക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം