ബിനീഷ്‌ കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിന്‌ മുമ്പാകെ

ബെംഗളൂരു : ബിനീഷ്‌ കോടിയേരിയുടെ കേസില്‍ ഇതുവരെ വാദം കേട്ട ജഡ്‌ജി അവധിയില്‍ പോയതിനാല്‍ പുതിയ ബെഞ്ചായിരിക്കും ബിനീഷിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത്‌. ഇത്‌ 16-ാം തവണയാണ്‌ ബിനീഷിന്റെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി പരിഗണിക്കുന്നത്‌. വാദം തുടങ്ങിയ ഉടനെ തന്ന ജഡ്‌ജി താന്‍ അവധിയില്‍ പോകുകയാണെന്നും പുതിയ ബെഞ്ചിന്‌ മുമ്പാകെ ജാമ്യാപേക്ഷ സംബന്ധിച്ച വാദങ്ങള്‍ അവതരിപ്പിക്കാമെന്നും അറിയിക്കുകയായിരുന്നു.

എന്നാല്‍ ഇത്രയും നാള്‍ കേസ്‌ പരിഗണിച്ച ബെഞ്ചുതന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന്‌ ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏതുബെഞ്ചിന്‌ മുമ്പാകെയാണെങ്കിലും വാദം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന്‌ ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

മാതാപിതാക്കളെ കാണാന്‍ ബിനീഷിന്‌ രണ്ടുദിവസത്തെ പരോള്‍ അനുവദിക്കണമെന്ന്‌ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇഡിയുടെ അഭിഭാഷകന്‍ ഇതിനെ ശകതമായി എതിര്‍ത്തു. കേസില്‍ തുടര്‍ന്ന്‌ വാദം കേള്‍ക്കുന്നത്‌ 2021 ജൂലൈ 26 ലേക്ക് മാറ്റി. ഇഡിക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി

Share
അഭിപ്രായം എഴുതാം