കോവിഡ് പ്രതിസന്ധി; പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ വിഷം കഴിച്ച് മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയില്‍ വലഞ്ഞാണ് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

പാലക്കാട് വെണ്ണക്കര സ്വദേശിയായ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് മരിച്ചത്.

17/07/21 ശനിയാഴ്ച പുലര്‍ച്ചെയോടെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കീടനാശിനിയാണ് ഇദ്ദേഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Share
അഭിപ്രായം എഴുതാം