തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

വളളികുന്നം(ആലപ്പുഴ): തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) ഓര്‍മ്മയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 2021 ജൂലൈ16ന്‌ 2 മണിക്ക്‌ വീട്ടുവളപ്പില്‍.

ഒളിവിലും ,ജയിലിലുമൊക്കെയായി കഴിഞ്ഞിരുന്ന ഭര്‍ത്താവിന്‌ തുണയായി രാഷ്ട്രീയത്തിന്റെ മുന്നണിയിലേക്ക്‌ വരാതെ ത്യാഗങ്ങള്‍ അനുഭവിച്ച വിപ്ലവകാരിയായിരുന്നു അമ്മിണിയമ്മ. പല്ലന പാണ്ഡവത്ത്‌ കുടുംബാംഗം. കേരള നിയമ സഭയുടെ ആദ്യസ്‌പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയുടെ സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുന്നാള്‍ രാമവര്‍മയുടെയും മകള്‍.

മക്കള്‍ :സോമന്‍(അഭിഭാഷകന്‍)മാല,സുരേഷ്‌(ബിസിനസ്‌) ,പരേതനായ അജയന്‍(സിനിമാസംവിധായകന്‍)രാജന്‍.

മരുമക്കള്‍: ഡോ.സുഷമാകുമാരി(റിട്ട.ഗവ.സര്‍ജന്‍).ജയശ്രീ(റിട്ട. പ്രധാനാദ്ധ്യാപിക). രമ ശാന്തിനി, പരേതനായ വിജയന്‍.

1951 ഓഗസ്‌റ്റ് 26 ന്‌ തോപ്പില്‍ഭാസിയുടെ ഒളിവ്‌ ജീവിതത്തിനിടയിലായിരുന്നു അമ്മിമിയമ്മയുമായുളള വിവാഹം. വിവാഹശേഷവും തോപ്പില്‍ഭാസി ഒളിവിലായിരുന്നു. ശങ്കരനാരായണന്‍ തമ്പിയുടെ തറവാടായ എണ്ണക്കാട്ടെ കൊട്ടാരത്തില്‍ ഭാസി ഒളിവില്‍ കഴിയുമ്പോള്‍ അമ്മണിയമ്മ കുറച്ചുകാലം കൂടെ താമസിച്ചു. മകന്‍ ജയന്‍ ജനിച്ച ശേഷമാണ്‌ ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത്‌.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരിലുളള പ്രശ്‌നങ്ങളെ തുടര്‍ന്നാണ്‌ അമ്മിണയമ്മയുടെ കുടുംബം എണ്ണക്കാട്ട്‌ കൊട്ടാരത്തില്‍ നിന്നും പല്ലനയിലേക്ക്‌ താമസം മാറ്റിയത്‌. എംഎന്‍ ഗോവിന്ദന്‍ നായരാണ്‌ അമ്മിണിയമ്മയുമായുളള വിവാഹാലോചന ആദ്യം അവതരിപ്പിച്ചതെന്ന്‌ തോപ്പില്‍ഭാസിഎഴുതിയിട്ടുണ്ട്‌. പാതിരാത്രി താലികെട്ട് കഴിഞ്ഞ്‌ ഭാസി വീണ്ടും ഒളിവില്‍ പോയി.

Share
അഭിപ്രായം എഴുതാം