എറണാകുളം: മുവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത ശക്തിപ്പെടുത്തി

കാക്കനാട്: ജില്ലയിൽ തുടരുന്ന  മഴയിൽ കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ശക്തമാക്കി. തൃക്കാരിയൂർ വില്ലേജിൽ ജവഹർ കോളനിയിലെ വീടുകളിലേക്ക്  വെള്ളം കയറുമെന്ന സഥിതി നിലനിൽക്കുന്നതിനാൽ സുരക്ഷഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇവർക്കായികോതമംഗലം ടൗൺ യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കി. തഹസിൽദാർ വില്ലേജ് ഓഫീസർ അടങ്ങുന്ന റവന്യു സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കോതമംഗലം – കോട്ടപ്പടി റോഡിൽ മുണ്ടുപാലം ഭാഗത്ത് റോഡിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. മുവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നു തന്നെയാണ്.  നിലവിൽ 9.815 മീറ്റർ ആണ് ജലനിരപ്പ്.  പറവൂർ, കുന്നത്തുനാട്, ആലുവ, മുവാറ്റുപുഴ, കണയന്നൂർ, കൊച്ചി താലൂക്കുകളിലും കനത്ത മഴ തുടരുകയാണ്. നിലവിൽ വെള്ളപ്പൊക്ക ഭീഷണിയില്ല.

Share
അഭിപ്രായം എഴുതാം