തിരുവനന്തപുരം: കേട്ട് കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, എൽപി – യുപി ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതിനാൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരിൽ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്യുക. ജൂലൈ 19 മുതൽ  www.radio.kerala.gov.in വഴിയും, റേഡിയോ കേരള ആപ് (ഗൂഗിൾ പ്ലേയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം) വഴിയും പരിപാടി കേൾക്കാം. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്‌സ്ബുക്ക് (www.facebook.com/prdradiokerala) വഴിയും അറിയാം.

പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം: (തിങ്കൾ മുതൽ വെള്ളിവരെ).
പാഠം ക്ലാസ്.5 , 6 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05   പുന:പ്രക്ഷേപണം വൈകിട്ട് 6 മണി. പാഠം ക്ലാസ്.7 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05   പുന:പ്രക്ഷേപണം വൈകിട്ട് 7 മണി. പാഠം ക്ലാസ്.8 പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05   പുന:പ്രക്ഷേപണം രാത്രി 8 മണി. പാഠം ക്ലാസ്.9 പ്രക്ഷേപണ സമയം വൈകിട്ട് 4:05  പുന:പ്രക്ഷേപണം രാത്രി 9 മണി. പാഠം ക്ലാസ്.10 പ്രക്ഷേപണ സമയം വൈകിട്ട് 5:05  പുന:പ്രക്ഷേപണം രാത്രി 10 മണി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →