ആലപ്പുഴ: നാളികേര കർഷകർക്കായി ഓൺലൈൻ പരിശീലന പരിപാടി

ആലപ്പുഴ: കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം, കായംകുളം പ്രാദേശിക സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നാളികേര കർഷകർക്കായി ‘നാളികേരാധിഷ്ഠിത സുസ്ഥിര കൃഷി’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപക ദിനമായ ജൂലൈ 16-ാം തീയതി ആരംഭിക്കുന്ന ക്ലാസ്സുകൾ സെപ്റ്റംബർ ഒന്നാം തീയതി വരെയുള്ള എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഉച്ച തിരിഞ്ഞു 3.30 മുതൽ 4.00 മണി വരെ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെടുന്നതും, പ്രസ്തുത ക്ലാസ്സുകൾ സി.പി.സി.ആർ.ഐ. യൂട്യൂബ് ചാനലിലൂടെ (ICAR CPCRI youtube chennel: https://bit.ly/3hQaPk7) സംപ്രേഷണം ചെയ്യുന്നതുമാണ്. നാളികേര കൃഷിയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളെയും സംബന്ധിച്ച്‌ പ്രഗൽഭരായ ശാസ്ത്രജ്ഞർ നയിക്കുന്ന 20 ഓളം ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0479-2442004, 8606381982 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.    

Share
അഭിപ്രായം എഴുതാം