പത്തനംതിട്ട: 2025-ഓടെ സംസ്ഥാനത്തുനിന്നു കുഷ്ഠ രോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അശ്വമേധം പരിപാടിയുടെ നാലം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ നിര്‍വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് ലാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു മുഖ്യപ്രഭാഷണം നടത്തി.
ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് മുരളി, ജില്ലാ ലെപ്രസി ഓഫിസര്‍ ഡോ. സുകേഷ് രാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫിസര്‍ ബി. പമേല, അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍ ടി. എസ് ഷാജികുമാര്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസമര്‍ ഷമ്മി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.