തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പ്രയോഗിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങൾക്ക് ലഭിച്ച അധികാരങ്ങളെ കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾക്ക് വസ്തു നികുതി ഇളവ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുൻസിപ്പൽ ആക്ടിലുമുള്ള വേക്കൻസി റെമിഷൻ വ്യവസ്ഥ പ്രകാരം അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈക്കൊള്ളാം. ടൂറിസം മേഖലയടക്കമുള്ള വിവിധ രംഗങ്ങളിൽ ഈ വ്യവസ്ഥകൾ പ്രകാരം തീരുമാനമെടുത്ത് സംരംഭകരെ സഹായിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാവണം. നിയമത്തിൽ വ്യവസ്ഥ ചെയ്ത കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാരിൽ നിന്നോ, ഏതെങ്കിലും വകുപ്പിൽ നിന്നോ പ്രത്യേക നിർദ്ദേശം ആവശ്യമില്ലെന്ന് മനസിലാക്കി സമയബന്ധിതമായി നടപടി കൈക്കൊള്ളാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം