കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് നല്‍കി

കോഴിക്കോട്: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം  ലാപ്ടോപ് വിതരണം ചെയ്തു. ആറു കുട്ടികള്‍ക്ക് കെല്‍ട്രോണില്‍ നിന്നും വാങ്ങിയ 27,229 രൂപ വിലയുള്ള ലാപ്ടോപ്പുകളാണ് നല്‍കിയത്. കെ.കെ.നഗറില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനഘ രഞ്ജിത്തിന് ലാപ്ടോപ്പ് നല്‍കി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍, മെമ്പര്‍മാരായ കെ.ലീല, കവിത അനില്‍കുമാര്‍, സാലിം പുനത്തില്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം.അനില്‍ കുമാര്‍, സാഗര്‍മിത്ര എന്‍.വി.ഷഫ്നാസ് എന്നിവര്‍ സംസാരിച്ചു.

Share
അഭിപ്രായം എഴുതാം