പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. (ആകെ ഒഴിവുകള്‍- എസ്.സി- 8, ജനറല്‍-8.)
കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. പ്രാക്തന ഗോത്ര വിഭാഗക്കാരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കി. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷയില്‍ കുട്ടിയുടെ മാതാപിതാക്കളുടെ പേര്, മേല്‍ വിലാസം, സമുദായം. ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം. രക്ഷിതാക്കള്‍ കേന്ദ്ര/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അല്ല എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി -689672 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ /ഇ മെയില്‍ മുഖേനയോ (rannitdo@gmail.com) ഈ മാസം 21 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കണം. ഫോണ്‍ : 9656070336.
പത്തനംതിട്ട: ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
