പുതച്ചേരിയില്‍ മന്തിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരം ബിജെപിക്ക്‌

പുതുച്ചേരി: പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുള്‍പ്പെട മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരം, ,വൈദ്യുതി, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ബിജെപിയിലെ എന്‍. നമശിവായത്തിന്‌ നല്‍കി. മുഖ്യമന്ത്രി എന്‍ രംഗസ്വാമി റവന്യൂ ,ആരോഗ്യം,തുറമുഖം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യും.

നിയമ സഭാ തെരഞ്ഞെടുപ്പില്‍ എന്‍ആര്‍കോണ്‍ഗ്രസ്‌-ബിജെപി ഉള്‍പ്പെട്ട സഖ്യം 16 സീറ്റുകളോടെയാണ്‌ അധികാരത്തിലേറിയത്‌. പിന്നീട്‌ മൂന്ന്‌ ബിജെപി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റഡ്‌ എംഎല്‍എമാരായും നിയമിച്ചു. 07/05/2021 വെള്ളിയാഴ്ച രംഗസ്വാമി മുഖ്യമന്ത്രിയായി ചുമതലയേറ്റു.

Share
അഭിപ്രായം എഴുതാം