കോഴിക്കോട്: സ്ത്രീധനമുക്ത കേരളം’ കാമ്പയിന്‍- ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു

കോഴിക്കോട്: ലിംഗസമത്വ ബോധവത്ക്കരണം ലക്ഷ്യമിട്ട് ജില്ലാ സാക്ഷരതാ മിഷന്‍ നടത്തുന്ന സ്ത്രീധന നിരോധന ബോധവല്‍ക്കരണ ക്യാമ്പയ്‌ന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ‘സ്ത്രീധന മുക്ത കേരളം’ എന്ന പേരില്‍ ജില്ലയിലെ 180 സാക്ഷരതാ തുടര്‍വിദ്യാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്

Share
അഭിപ്രായം എഴുതാം