നിര്‍മിത ബുദ്ധിയുളള റോബോട്ടുകളെ വികസിപ്പിച്ചതായി ചൈന

ബീജിംങ്‌ : കടലിലെ ഭീഷണികള്‍ മറികടക്കുനന്തിനായി നിര്‍മിത ബുദ്ധിയുളള മാരകമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്‌. ഇതിന്‌ മനുഷ്യന്റെ മാര്‍ഗ നിര്‍ദ്ദേശമില്ലാതെ തന്നെ വെളളത്തിനടിയില്‍ ഒളിക്കാനും ശത്രുകപ്പലുകളെ അക്രമിക്കാനും സാധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഹാര്‍ബിന്‍ എഞ്ചിനീയറിംഗ്‌ സര്‍വകലാശാലയിലെ ചില ഗവേഷണ പ്രബന്ധങ്ങളിലാണ്‌ ഈ റിപ്പോര്‍ട്ടുളളത്‌. ഒരു പതിറ്റാണ്ട്‌ മുമ്പ്‌ ആളില്ലാ അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ ചൈന വികസിപ്പിച്ചെടുത്തിരുന്നു. നിര്‍മിത ബുദ്ധിയുളള റോബോട്ടുകള്‍ ഡമ്മി അന്തര്‍വാഹിനി കണ്ടെത്തുകയും ടോര്‍പ്പിഡോ ഉപയോഗിച്ച്‌ ആക്രമിക്കുകയും ചെയ്‌ത്‌ വിജയകരമായ പരീക്ഷണം നടത്തിയിട്ടുണ്ട്‌. സമുദ്രോപരിതലത്തില്‍നിന്ന്‌ 30 അടിതാഴ്‌ചയില്‍ ഒരു നിശ്ചിത സ്ഥലത്ത്‌ അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ നിക്ഷേപിച്ച്‌ 2010ലായിരുന്നു പരീക്ഷണം.

അന്തര്‍വാഹിനിയുടെ സ്ഥാനം തിരിച്ചറിയാനും ,ഗതിമാറ്റാനും ലക്ഷ്യത്തെ വട്ടമിടാനും ടോര്‍പ്പിഡോ ഉപയോഗിച്ച്‌ നിര്‍മിത ബുദ്ധി റോബോട്ടിന്‌ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാറ്റകള്‍ കൈമാറുന്നതിന്‌ യന്ത്രങ്ങളും സെന്‍സറുകളും അണ്ടര്‍ വാട്ടര്‍ വെഹിക്കിളില്‍ ഘടിപ്പിച്ചു.

Share
അഭിപ്രായം എഴുതാം