ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ്‌ കസ്‌റ്റഡിയില്‍ വീട്ടു

തൊടുപുഴ : ആറുവയസുകാരിയെ പീദിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുന്‍ (22) നെ തൊടുപുഴ പോക്‌സോ കോടതി 2021 ജൂലൈ 13 വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.

10 ദിവസത്തെ കസ്‌റ്റഡി അപേക്ഷയാണ്‌ പോലീസ്‌ സമര്‍പ്പിച്ചതെങ്കിലും 13 വൈകിട്ട്‌ 5 മണിവരെയാണ്‌ പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി നിക്‌സണ്‍ എം ജോസഫ്‌ കസ്‌റ്റഡി അനുവദിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. പി ബി വാഹിത ഹാജരായി

Share
അഭിപ്രായം എഴുതാം