പതിനഞ്ചുകാരിക്കെതിരെ പീഡനശ്രമം : പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ നടത്തി

തലശേരി : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തലശേരിയിലെ പ്രമുഖ വ്യാപാരിയെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്തി. വ്യാപാര പ്രമുഖന്‍ ഷറാറ ഗ്രൂപ്പുടമ തലശേരി ഗുഡ്‌ഷെഡ്‌ റോഡിലെ ഷറാറ ബംഗ്ലാവില്‍ കുറുവാന്‍കണ്ടി ഷറഫുദ്ദീനെ (68) യാണ്‌ ധര്‍മടം പോലീസ്‌ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയത്‌. ഇയാളെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഇയാളെ ഒരു ദിവസത്തേക്ക്‌ കസറ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. പ്രതിയുടെ രണ്ട്‌ മൊബൈല്‍ ഫോണുകളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇതിനിടെ ജാമ്യത്തിനായി പ്രതി നല്‍കിയ ഹര്‍ജിയില്‍ കോടതി 9.7.2021വെളളിയാഴ്‌ച വിധിപറയും .

ജൂണ്‍ 28 തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ ധര്‍മടം സിഐഅബ്ദുള്‍ കരിമിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. 2021 മാര്‍ച്ച്‌ 25 നായിരുന്നു കേസിനാസ്‌പദമായ സംഭവം. സ്വന്തം ഇളയമ്മയും ഭര്‍ത്താവും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കി ഓട്ടോറിക്ഷയില്‍ കയറ്റി ഷറഫുദ്ദീന്റെ അരികില്‍ എത്തിച്ചുവെന്നാണ്‌ ആരോപണം. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തതിന്‌ ഇളയമ്മയുടെ ഭര്‍ത്താവിനെ നേരത്തെ കതിരൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാള്‍ ജയിലിലാണ്‌. ധര്‍മടം സിഐ ടിപി സുമേഷ്‌, എസ്‌ഐ ദിനേശന്‍ നടുവില്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയത്‌.

Share
അഭിപ്രായം എഴുതാം