ആലപ്പുഴ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി

ആലപ്പുഴ : ആലപ്പുഴ എം.എല്‍എ പി.പി ചിത്തരഞ്‌ജനെതിരെ വധഭീഷണി സന്ദേശം . എംല്‍എ ഹോസ്റ്റലിലേക്ക്‌ വന്ന കത്തിലാണ്‌ സന്ദേശം. മുവാറ്റുുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നയാളുടെ പേരിലാണ്‌ കത്ത്‌ വന്നിരിക്കുന്നത്‌. മുഖ്യമന്ത്രിക്കും നിയമ സഭാ സ്‌പീക്കര്‍ക്കും അദ്ദേഹം പരാതി നല്‍കി. “ഗുണ്ടാ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ വലത്‌കാലും ഇടത്‌ കയ്യും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കുമുന്നില്‍ വയ്‌ക്കും. .ഭാര്യയേയും മക്കളേയും മാതാപിതാക്കളെയും വിഷം നല്‍കി കൊല്ലും. 9 ദിവസത്തിനകം രാജ്യം വിട്ടുപോകണം..എഎ റഹിം ,എഎന്‍ ബഷീര്‍ എന്നീ ഗുണ്ടകളെയും ഇതേ അവസ്ഥക്ക്‌ വിധേയരാക്കും” തുടങ്ങിയ കാര്യങ്ങളാണ്‌ കത്തില്‍ പറയുന്നത്‌.

2021 ജൂണ്‍ 30ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഇതുപോലൊരു ഭീഷണിക്കത്ത്‌ ലഭിച്ചിരുന്നു. കത്തുകിട്ടി 10 ദിവസത്തിനകം നാടുവിടുന്നില്ലെങ്കില്‍ കുടുംബത്തോടൊപ്പം വകവരുത്തുമെന്നാണ്‌ ഭീഷണിപ്പെടുത്തിയിരുന്നത്‌. കോഴിക്കോട്ടുനിന്നാണ്‌ കത്തയച്ചിരുന്നത്‌. സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണ്‌ കത്തയച്ചതിന്‌ പിന്നിലെന്നാണ്‌ സംശയം തിരുവഞ്ചൂരിനോട്‌ വിരോധമുളള ജയിലിലെ ക്രിമിനലുകളാണ്‌ ഇതിന്‌ പിന്നില്‍. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണിവര്‍. വടക്കന്‍ ജില്ലക്കാരുടെ ഭാഷയാണ്‌ കത്തിലുളളതെന്നും വീണ്ടും ജയിലിലേക്ക്‌ പോകണമെന്ന തരത്തിലാണ്‌ കത്തിലെഴുതിയിട്ടുളളതെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ടി.പി. കേസില്‍ ഒരാള്‍ പരോളിലും ഒരാള്‍ ജാമ്യത്തിലും ഉണ്ട്‌. ഭാഷയും ശൈലിയും വരികള്‍ക്കിടയിലെ അര്‍ത്ഥവും നോക്കിയാല്‍ ഇവരല്ലാതെ ആരെയും സംശയിക്കാനില്ല.

സംഭവത്തില്‍ തുടരന്വേഷണം തിരുവനന്തപുരത്തേക്ക്‌ മാറ്റി. ഭീഷമിക്കത്ത്‌ ലഭിച്ചത്‌ എംഎല്‍എ ഹോസറ്റലിലായതിനാല്‍ അന്വേഷണ സൗകര്യത്തിനുവേണ്ടിയാണ്‌ കേസ്‌ മാറ്റിയത്‌. നിലവില്‍ കോട്ടയം വെസ്‌റ്റ്പോലീസ്‌ സ്‌റ്റേഷനിലാണ്‌ കേസ്‌ രജിസറ്റര്‍ ചെയ്‌തത്‌. കത്ത് അയച്ചത്‌ കോഴിക്കോട്ടുനിന്നും കത്ത്‌ ലഭിച്ചത്‌ തിരുവനന്തപുരത്തുമാണ്‌. കോട്ടയം വെസ്‌റ്റ് പോലീസ്‌ ഇന്‍സ്‌പെക്ടര്‍ കെ വിജയന്‍ തിരുവഞ്ചൂരിന്‍റെ മൊഴി രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം