“മീറ്റ്‌ ദി മിനിസ്റ്റര്‍ ” പരിപാടിയുമായി വ്യസായ മന്ത്രി പി.രാജീവ്‌

കൊച്ചി : വ്യവസായികളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേള്‍ക്കാന്‍ വ്യവസായ മന്ത്രി പിരാജീവ്‌ ” മീറ്റ്‌ ദ മിനിസ്‌റ്റര്‍” പരിപാടി സംഘടിപ്പിക്കുന്നു. കിറ്റെക്‌സ്‌ ഉയര്‍ത്തിയ പരാതിക്കുപിന്നാലെയാണ്‌ ജില്ലകളില്‍ മന്ത്രിയുടെ പരിപാടി സംഘടിപ്പിക്കുന്നത്‌. 2021 ജൂലൈ 15 വ്യാഴാഴ്‌ച മുതലാണ്‌ പരിപാടി. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പരാതികള്‍ മന്ത്രിയെ നേരിട്ട്‌ അറിയിക്കാം. സംരംഭകര്‍ക്ക്‌ വ്യവസായ നടത്തിപ്പിനുളള എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ,ഏതെങ്കിലും തലത്തില്‍ സാങ്കേതിക തടസങ്ങള്‍ നേരിടുന്നവര്‍ക്ക്‌ അവരുടെ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുളള അവസരമാണ്‌ മീറ്റ്‌ ദ്‌ മിനിസ്‌റ്റര്‍ പരിപാടിയിലൂടെ ഒരുക്കുന്നതെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു.

വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ,ഡയറക്ടര്‍, തദ്ദേശ വകുപ്പ്‌ ,ലീഗല്‍ മെട്രോളജി ഉള്‍പ്പെടെ വിവിധ വകുപ്പുമേധാവികളും പരിപാടിയില്‍ മന്ത്രിക്കൊപ്പം പങ്കെടുക്കും. എറണാകുളത്താണ്‌ ആദ്യ പരിപാടി .16ന്‌ തിരുവനന്തപുരത്തും, 19ന്‌ കോട്ടയത്തുമാണ്‌ മീറ്റ്‌ ദ മിനിസ്റ്റര്‍ നിശ്ചയിച്ചിരിക്കുന്നത്‌. മറ്റുജില്ലകളുടെ തീയതി പിന്നീട്‌ പ്രഖ്യാപിക്കും. വ്യവസായ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തും. ഈസ്‌ ഓഫ്‌ ഡൂയിംഗ്‌ ബിസിനസുമായി ബന്ധപ്പെട്ട്‌ വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിന്‌ ഫിക്കി പ്രത്യേക പരിപാടി ജൂലൈ 12 ന്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. സിഐഎയും ചെറുകിട വ്യവസായികളുടെ സംഘടനയും ഇതിനായി പ്രത്യേക വേദികളൊരുക്കും.

Share
അഭിപ്രായം എഴുതാം