കുവൈത്തിലെ കമ്പനിക്കെതിരെ പ്രവാസിയുടെ പോരാട്ടത്തില്‍ വിജയം

കുവൈത്ത്‌ : കവൈത്തില്‍ ജോലിചെയ്‌ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക്‌ വിജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി ദിനാര്‍ (32ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ ) നല്‍കണമെന്നാണ്‌ പ്രാഥമിക കൊമേഴ്‌സ്യല്‍ ലേബര്‍ കോടതി വിധിച്ചത്‌. പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ജോലി ചെയ്‌തിരുന്ന പ്രവാസിയാണ്‌ വിരമിച്ചശേഷം ആനുകൂല്യങ്ങള്‍ തേടി കോതിയെ സമീപിച്ചത്‌.രമ്യമായി പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കേസ്‌ വിചാരണ നടത്തി വിധി പുറപ്പെടുവിക്കുകയായിരുന്നു.

2000ദിനാറായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളം. സേവനം അവസാനിപ്പിക്കുന്നതിനായി അറിയിപ്പ്‌ ലഭിച്ചതോടെ അദ്ദേഹം രാജിക്കത്ത്‌ നല്‍കി. പക്ഷെ കമ്പനി ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ തയ്യാറായില്ല. അവസാനത്തെ മൂന്നുമാസത്തെ ശമ്പളവും മറ്റ്‌ നിരവധി ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടതോടെ അദ്ദേഹം കോടതിയെ സമീപിക്കുകയയായിരുന്നു.

Share
അഭിപ്രായം എഴുതാം