നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കും

ന്യൂഡല്‍ഹി: നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 1979 ലെ നാളികേര വികസന ബോര്‍ഡ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള വ്യക്തിയെ ബോര്‍ഡ് ചെയര്‍മാനാക്കും.

സി.ഇ.ഒയെയും നിയമിക്കും. ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ആറായി ഉയര്‍ത്തും. ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനാണു രണ്ട് അംഗങ്ങളെക്കൂടി നിയമിക്കുന്നത്. കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കുമെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനം രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം