തിരുവനന്തപുരം: കരിയർ ഗ്രാമമാകാൻ മുരിയാട് പഞ്ചായത്ത്; മത്സരപരീക്ഷാ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: മുരിയാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ ഓൺലൈൻ മത്സരപ്പരീക്ഷ പരിശീലനത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളെ മത്സരപരീക്ഷകൾക്ക്  വൈജ്ഞാനികമായും മാനസികമായും തയ്യാറെടുക്കുന്നതിന് സഹായിക്കുന്ന മാതൃകാപരമായ ഇടപെടലാണ് മുരിയാട് ഗ്രാമപഞ്ചായത്തിന്റേതെന്ന് മന്ത്രി പറഞ്ഞു.

സിവിൽ സർവീസ്, പി.എസ്.സി തുടങ്ങിയ  മത്സര പരീക്ഷകൾക്ക് ചിട്ടയായതും ഫലപ്രദവുമായ പരിശീലനമൊരുക്കുന്നതാണ് പദ്ധതി. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് സൗജന്യമായും ഓൺലൈനായുമാണ് പരിശീലനമൊരുക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു,  പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം