തിരുവനന്തപുരം: കരകൗശല തൊഴിലാളികൾക്ക് ടൂൾകിറ്റ്: അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര കരകൗശല വികസന കമ്മീഷണർ ഓഫീസിന്റെ ധനസഹായത്തോടെ കേരളത്തിലെ കരകൗശല മേഖലയിലെ തടി, മെറ്റൽ, സ്‌ട്രോപിക്ച്ചർ എന്നീ ക്രാഫ്റ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കേരള കരകൗശല വികസന കോർപ്പറേഷൻ മുഖേന സൗജന്യമായി ടൂൾകിറ്റ് വിതരണം ചെയ്യും. കേന്ദ്ര കരകൗശല വികസന കമ്മീഷണർ ഓഫീസ് അനുവദിച്ച തിരിച്ചറിയൽ കാർഡുള്ള തൊഴിലാളികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജൂലൈ ഒന്നിന് 60 വയസ്സിൽ താഴെ. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കരകൗശല അവാർഡ് ജേതാക്കൾക്ക് പ്രായപരിധിയില്ല. അവാർഡ് ജേതാക്കൾക്കും ഡി.സി (എച്ച്) യുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്തവർക്കും മുൻഗണന. അപേക്ഷാഫോം കോർപ്പറേഷന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 17നകം നൽകണം. ഫോൺ: 0471 2331358, വെബ്‌സൈറ്റ്: www.handicrafts.kerala.gov.in.

Share
അഭിപ്രായം എഴുതാം