മുംബൈയില്‍ നഴ്‌സായ മലയാളി യുവാവ്‌ തമസ സ്ഥലത്ത്‌ മരിച്ച നിലയില്‍

മുംബൈ : നഴ്‌സായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സാക്കിനക്കയിലെ താമസ സ്ഥലത്താണ്‌ മൃതദേഹം കണ്ടെത്തിയത്‌. തൃശൂര്‍ കുന്നപ്പിളളിയില്‍ പറമ്പിലക്കാടന്‍ വീട്ടില്‍ അരുണ്‍(35)ആണ്‌ മരിച്ചത്‌. മരണ കാരണം വ്യക്തമല്ല.

അരുണിന്റെ സുഹൃത്താണ്‌ സാക്കിനക്കയിലെ താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കോവിഡ്‌ വാക്‌സിന്‍ ഡ്യൂട്ടിക്കായി ദുബൈയിലായിരുന്ന അരുണ്‍ ഈ അടുത്താണ്‌ മുംബൈയില്‍ തിരിച്ചെത്തിയത്‌. മുമ്പ്‌ ഇസ്രയേലിലും അരുണ്‍ ജോലി ചെയ്‌തിട്ടുണ്ട്‌. അരുണിന്‌ ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌. ഇവര്‍ നാട്ടിലാണ്‌ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി ഖാഡ്‌കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക്‌ മാറ്റി . പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.

Share
അഭിപ്രായം എഴുതാം