കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളു​ടെ മു​റി വാ​ട​ക സ​ര്‍​ക്കാ​ര്‍ പു​തു​ക്കി നി​ശ്ച​യി​ച്ചു

കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളു​ടെ മു​റി വാ​ട​ക സ​ര്‍​ക്കാ​ര്‍ പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​ര​മാ​വ​ധി ഈ​ടാ​ക്കാ​വു​ന്ന തു​ക നി​ശ്ച​യി​ച്ചാ​ണ് പു​തി​യ ഉ​ത്ത​ര​വ്. 2645 രൂ​പ മു​ത​ല്‍ 9,776 രൂ​പ വ​രെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. പു​തി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി. ‌


മൂ​ന്ന് വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ് പു​തു​ക്കി​യ മു​റി വാ​ട​ക. എ​ൻ​എ​ബി​എ​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​റ​ൽ വാ​ർ​ഡ്- 2910, മു​റി (2 ബെ​ഡ്) 2997, മു​റി( 2 ബെ​ഡ് എ​സി) 3491, സ്വ​കാ​ര്യ​മു​റി 4073, സ്വ​കാ​ര്യ മു​റി എ​സി 5819 എ​ന്നി​വ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.


എ​ൻ​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളി​ൽ ജ​ന​റ​ൽ വാ​ർ​ഡി​ന് 2645 രൂ​പ​യും മു​റി(​ര​ണ്ട് ബെ​ഡ്) 2724 രൂ​പ​യും മു​റി ര​ണ്ട് ബെ​ഡ് എ​സി 3174 രൂ​പ​യും സ്വ​കാ​ര്യ മു​റി 3703 രൂ​പ​യും സ്വ​കാ​ര്യ മു​റി എ​സി 5290 രൂ​പ​യു​മാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.


മു​റി​ക​ളു​ടെ നി​ര​ക്ക് ആ​ശു​പ​ത്രി​ക​ള്‍​ക്ക് നി​ശ്ച​യി​ക്കാ​മെ​ന്ന പ​ഴ​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി.‌ പു​തി​യ നി​ര​ക്ക് ആ​റ് ആ​ഴ്ച വ​രെ പി​ന്തു​ട​രാ​മെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​റി​യി​ച്ചു. അ​തു​വ​രെ ഹ​ർ​ജി തീ​ർ​പ്പാ​ക്ക​രു​തെ​ന്നും മാ​നേ​ജ്മെ​ന്‍റു​ക​ൾ അ​റി​യി​ച്ചു.

Share
അഭിപ്രായം എഴുതാം