ഡൊമിനിക്കയിലെ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണമെന്ന് ചോക്സി

മെഹുല്‍ ചോക്സി

ന്യൂഡല്‍ഹി: ഡൊമിനിക്കയിലെ തന്റെ നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതെന്നു പഞ്ചാബ് നഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സി. തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കയിലെ റോസെയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചോക്സിയുടെ ആരോപണം.

ഡൊമിനിക്കന്‍ കുടിയേറ്റവകുപ്പ് മന്ത്രി, പോലീസ് മേധാവി, കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ രാജ്യംവിട്ട ചോക്സി 2018 മുതല്‍ കരീബിയന്‍ ദ്വീപു രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലായിരുന്നു താമസം. ഇക്കഴിഞ്ഞ മേയ് 23 ന് അയല്‍ രാജ്യമായ ഡൊമിനിക്കയില്‍ അനധികൃതമായി പ്രവേശിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായി.താന്‍ ആന്റിഗ്വ പൗരനാണെന്നും ചോക്സി ഹര്‍ജിയില്‍ പറയുന്നു. ആന്റിഗ്വയില്‍നിന്ന് ഇന്ത്യന്‍ ഏജന്‍സി പ്രതിനിധികള്‍ തന്നെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്നാണ് ചോക്സിയുടെ വാദം

Share
അഭിപ്രായം എഴുതാം