ലാവലിൻ കേസിൽ തെളിവു നൽകാൻ ക്രൈം ചീഫ് എഡിറ്ററോട് എട്ടാം തീയതി ഹാജരാകാൻ ഇ ഡി


കൊച്ചി: ലാവലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ട് എന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് അഴിമതിയിൽ പങ്കുണ്ട് എന്നും കാണിച്ച് ക്രൈം വാരികയുടെ ചീഫ് എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയിൽ തെളിവുകളുമായി ഹാജരാക്കുവാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നന്ദകുമാറിന് നോട്ടീസ് നൽകി.

08-07-2021-ന് ഹാജരാകാനാണ് സമൻസ്. അഞ്ചാം തവണയാണ് ഈ വിധത്തിൽ തെളിവുകൾ ശേഖരിക്കുന്നതിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നന്ദകുമാറിന് സമൻസ് നൽകുന്നത്. സ്വരലയ എന്ന സംഘടനയിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് എം എ ബേബിക്ക് എതിരെയും വിദേശ സംഭാവന സ്വീകരിക്കുന്നത് സംബന്ധിച്ച നിയമം ലംഘിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിനു വേണ്ടി 18 കോടി രൂപ സ്വീകരിച്ചു എന്ന് കാണിച്ചു തോമസ് ഐസക്കിന് എതിരെയും എസ് എൻ സി ലാവലിൻ ഇടപാടിൽ 375 കോടി രൂപയുടെ ഇടപാട് നടന്നു എന്നും കാണിച്ചാണ് നന്ദകുമാർ പരാതി നൽകിയിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം