കാലവർഷം 08/07/21 വ്യാഴാഴ്ചയോടെ ശക്തിപ്രാപിക്കും; കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം 08/07/21 വ്യാഴാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

ജൂലായ് പത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ 10/07/21 ശനിയാഴ്ച ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. 09/07/21 വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം