ആശുപത്രിയിലെത്തിക്കാന്‍ വൈകി ആദിവാസി സ്‌ത്രീ മരിച്ചു

കല്‍പ്പറ്റ : വാഹനമെത്തിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന്‌ ആദിവാസി സ്‌ത്രീ മരിച്ചു. പുല്‍പ്പളളി പഞ്ചായത്തിലെ വെളുകൊല്ലി ആദിവാസി കോളനിയിലെ കെഞ്ചന്റെ ഭാര്യ മാര എന്ന ചന്ദ്രിക(48) ആണ്‌ മരിച്ചത്‌. കോളനിയിലേക്ക്‌ റോഡ്‌ നിര്‍മ്മിക്കുന്നില്ലെന്ന ആദിവാസികളുടെ പരാതി നിലനില്‍ക്കെയാണ്‌ ഇപ്പോള്‍ റോഡില്ലാതെ ആദിവാസി മരിക്കാന്‍ ഇടയായത്‌. 2021 ജൂണ്‍ 20നാണ്‌ ചന്ദ്രികയ്‌ക്ക് അസുഖം തുടങ്ങിയത്‌.തളര്‍ന്നു വീണതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു.

വീടിന്‌ സമീപത്തേക്ക് വാഹനം എത്തിക്കാന്‍ കഴിയാതിരുനന്തിനാല്‍ ഏറെദൂരം താങ്ങിയെടുത്താണ്‌ ഇവരെ ജീപ്പിനുളില്‍ എത്തിച്ചത്‌. ചെളിയില്‍ താഴ്‌ന്നതിനാല്‍ നാട്ടുകാര്‍ വാഹനം തളളിയാണ്‌ നല്ല റോഡിലെത്തിച്ചത്‌. സുല്‍ത്താന്‍ ബത്തേരി താലൂക്ക ആശുപത്രയിലെത്തിച്ച ചന്ദ്രികയെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്‌ത്ര ക്രയി നടത്തിയെങ്കിലും .പിന്നീട്‌ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ്‌ മരണം സംഭവിച്ചത്‌.

വനത്തോട്‌ ചേര്‍ന്നുകിടക്കുന്ന വെളളുകൊല്ലി ഗ്രാമത്തിലേക്ക്‌ ചെളി നിറഞ്ഞ ഒരു മണ്‍പാതമാത്രമാണുളളത്‌. മഴപെയ്‌താല്‍ ഈ പാതയിലൂടെ ജീപ്പുപോലും വരില്ല.വനംവകുപ്പിന്റെ അനുമതി ഇല്ലാത്തതിനാലാണ്‌ റോഡ്‌ നിര്‍മിക്കാത്തതെന്നായിരുന്നു പഞ്ചായത്തിന്റെ മുന്‍ നിലപാട്‌. അതേസമയം വനംവകുപ്പിന്റെ നിരാക്ഷേപ പത്രം കോവിഡ്‌ കാരണം വൈകുന്നതാണെന്നും ആവശ്യത്തിന്‌ ഫണ്ടില്ലെന്നുമാണ്‌ ഇപ്പോഴുളള പഞ്ചായത്തിന്റെ വാദം.

Share
അഭിപ്രായം എഴുതാം