ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിതാലി

ദുബായ്: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. ഇം ണ്ടിനെതിരേ നടന്ന ഏകദിന പരമ്പരയിലെ പ്രകടനമാണു താരത്തിന്റെ റാങ്കിങ് മെച്ചപ്പെടാന്‍ കാരണം. മൂന്ന് മത്സരങ്ങളിലും അര്‍ധ സെഞ്ചുറി (72, 59, 75) നേടാന്‍ മിതാലിക്കായി. പരമ്പര ആരംഭിക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്നു മിതാലി. അവസാന മത്സരത്തില്‍ ടീമിന്റെ ജയം ഉറപ്പാക്കാനും മിതാലിക്കായി. 38 വയസുകാരിയായ മിതാലി കരിയറില്‍ എട്ടാം തവണയാണ് ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2018 ഫെബ്രുവരിയിലാണ് അവസാനം നമ്പര്‍ വണായത്. 2005 ഏപ്രിലിലായിരുന്നു ആദ്യമായി ഒന്നാമതെത്തിയത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന വനിതാ താരമാകാന്‍ മിതാലിക്കായി. ചാര്‍ലറ്റ് എഡ്വേഡ്സിന്റെ 10,273 റണ്ണെന്ന റെക്കോഡാണു മിതാലി മറികടന്നത്. ചാര്‍ലറ്റും മിതാലിയും മാത്രമാണു വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍ കടന്നവര്‍. 7304 റണ്ണുമായി ഏകദിനത്തില്‍ ഒന്നാംസ്ഥാനത്താണു മിതാലി.

Share
അഭിപ്രായം എഴുതാം