മെല്‍ബണ്‍: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം റദ്ദാക്കി. ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ കോര്‍പറേഷനും വിക്ടോറിയന്‍ സര്‍ക്കാരും ഫോര്‍മുല വണ്ണും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണു തീരുമാനം.
നവംബര്‍ 21 ന് മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്ക് ഗ്രാന്‍പ്രീ സര്‍ക്യൂട്ടിലാണു മത്സരം നടക്കേണ്ടിയിരുന്നത്. കോവിഡ്-19 വൈറസ് മഹാമാരിയും അനുബന്ധ പ്രശ്നങ്ങളുമാണു റേസിങ് രണ്ടാം തവണയും റദ്ദാക്കാന്‍ കാരണം. കോവിഡ് പിടിമുറുക്കിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം റേസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയായിരുന്നു റദ്ദാക്കിയത്.
ഓസ്ട്രേലിയന്‍ ഗ്രാന്‍പ്രീ റദ്ദാക്കി
