മനാമ : ജോലി നഷ്ടമായതിനെ തുടര്‍ന്ന് ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു(45)ആണ് മരിച്ചത്. 02.07.2021 വെളളിയാഴ്‌ചയാണ് പാര്‍ക്കില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഹോട്ടലില്‍ ജോലി ചെയ്‌തിരുന്ന സോമുവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജോലി നഷടപ്പെട്ടത്. മനാമയിലെ അല്‍ഹറാ തീയേറ്ററിന് സമീപത്തെ ഒരു പാര്‍ക്കിലാണ് കഴിഞ്ഞ നാലുമാസമായി സോമു താമസിച്ചിരുന്നത്.
ആരെങ്കിലും നല്‍കുന്ന ഭക്ഷണമായിരുന്നുആശ്രയം.ചില സാമൂഹ്യ പ്രവര്‍ത്തകര്‍ സഹായം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അതൊക്കെ നിരസിക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ബഹറൈന്‍ സോഷ്യല്‍ഫോറം പ്രവര്‍ത്തകരാണ് എംബസിയില്‍ വിവരം അറിയിച്ചത്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുുണ്ടായിരുന്നതിനിടയിലാണ് ഇത്തരം ഒരു ദാരുണ സംഭവം ഉണ്ടാകുന്നത്.