വോഡഫോണ്‍ ഐഡിയ് 7,400 കോടി രൂപ സമാഹരിക്കുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കടുത്ത വോഡഫോന്‍ ഐഡിയ ആസ്തികള്‍ വിറ്റ് പണം സമാഹരിക്കുന്നു. ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ്, മൂന്ന് ഡേറ്റ സെന്ററുകള്‍ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.

ജിയോയെ പ്രതിരോധിക്കാനായി വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. എന്നാല്‍ ലയനം വഴി പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നാണു വിലയിരുത്തല്‍. 2021 ഡിസംബര്‍- 2022 ഏപ്രില്‍ കാലയളവില്‍ സ്പക്ട്രം കുടിശികയിനത്തില്‍ 22,500 കോടി രൂപയാണ് കമ്പനി അടയ്ക്കാനുള്ളത്.

മാര്‍ച്ച് പാദത്തില്‍ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. 2019ല്‍ ഫൈബര്‍ ആസ്തികളും ഡേറ്റ സെന്റര്‍ ബിസിനസും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. നവി മുംബൈയില്‍ ഒരു ഡേറ്റ സെന്ററും 1,60,000 കിലോമീറ്റര്‍ ഒപ്ടിക് ഫൈബര്‍ ശൃംഖലയുമാകും ആദ്യഘട്ടത്തില്‍ വില്‍ക്കുക.

Share
അഭിപ്രായം എഴുതാം