സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഘട്ടനം കൃത്രിമമായി ചിത്രീകരിച്ചത്‌

കല്‍പ്പറ്റ : സമൂഹമാധ്യമങ്ങളില്‍ വൈറലാകാനായി വ്യാജ വാറ്റുകേന്ദ്രത്തിലെ സംഘട്ടനം ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്‌ പിഴയീടാക്കി. ലോക്ക്‌ഡൗണ്‍ കാലത്ത്‌ വാറ്റുകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷമെന്ന പേരില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ ഒരാഴ്‌ചയായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ ഉറവിടം പുല്‍പ്പളളി കന്നാരം പുഴയുടെ തീരമാണെന്ന് ഉറപ്പിച്ചതോടെ വാറ്റുകാരെ തപ്പി സ്‌പെഷല്‍ ബ്രാഞ്ചും എക്‌സൈസും നെട്ടോട്ടമായി .ദൃശ്യങ്ങളില്‍ കണ്ട യുവാക്കളെ എട്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.

ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഗതി അഭിനയമാണെന്ന്‌ പോലീസിന്‌ മനസിലായത്‌.സോഷ്യല്‍ മീഡിയായിലൂടെ വൈറല്‍ ആക്കുകയായിരുന്നു യുവാക്കളുടെ ലക്ഷ്യം. അബദ്ധത്തിലായാലും പോലീസ്‌ പിടിച്ചുപോയില്ലെ . ഇനി പിഴായീടാക്കാതെ എങ്ങനെയാണ്‌ വിടുക .കേസെടുത്ത്‌ 1000 രൂപ പിഴഈടാക്കി. വീഡിയോയില്‍ മാസ്‌ക്‌ ധരിക്കാത്തതിനും കൂട്ടം കൂടി കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിച്ചതിനുമാണ്‌ പിഴ . പിഴനല്‍കേണ്ടി വന്നെങ്കിലും ചര്‍ച്ചയായദൃശ്യങ്ങളുടെ ചിത്രീകരണ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ്‌ ഇവരുടെ നീക്കം.

Share
അഭിപ്രായം എഴുതാം