കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും.
കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ഷാഫിയോട് ആവശ്യപ്പെട്ടിരികുന്നത്. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ് മൊബൈൽ ഫോൺ അടക്കമുള്ള കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന് കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക.ഇതിനുശേഷമായിരിക്കും കൊടി സുനിയെ ജയിലിൽ ചോദ്യം ചെയുന്നതിനുവേണ്ട നടപടികൾ ഉണ്ടാവുക.
സ്വർണക്കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കാൻ ഷാഫിയും കൊടിസുനിയും സഹായം ചെയ്തു നൽകിയതായി മുഖ്യപ്രതി അർജുൻ ആയെങ്കി മൊഴി നൽകിയിരുന്നു.