റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പുകയില നിയന്ത്രണ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു

July 7, 2021 - 9:36 pm

കോഴിക്കോട്: ജീവിതശൈലീ രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ പുകയില നിയന്ത്രണ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് നാല്  വരെയാണ് പ്രവര്‍ത്തനം. പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കേന്ദ്രത്തിലെ വിദഗ്ധരെ സമീപിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.  പുകയില നിയന്ത്രണ ക്ലിനിക്കില്‍ വരുന്നവര്‍ക്ക് ഒ.പി.ടിക്കറ്റില്ലാതെ നേരിട്ട് റൂം നമ്പര്‍ 62ല്‍ ചെല്ലാം. ലഹരി വസ്തുക്കളുടെ ഉപയോഗം നിര്‍ത്തുന്നതിന് കൗണ്‍സിലിംഗ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍,  തുടര്‍ചികിത്സ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിംഗ് എന്നിവ നല്‍കി വരുന്നു. പൊതുജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുവാനും ഈ കേന്ദ്രത്തെ സമീപിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *